Short Vartha - Malayalam News

കളമശ്ശേരിയിലെ ആദ്യ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു

'പൊതുഇടങ്ങള്‍ക്ക് ഒപ്പം' എന്ന പദ്ധതിയുടെ ഭാഗമായി മന്ത്രി പി. രാജീവാണ് ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തത്. പൊതു ഇടങ്ങള്‍ നവീകരിച്ച് പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടും വിധത്തില്‍ ആകര്‍ഷകമാക്കുന്നതിനും അവര്‍ക്ക് ഒത്തുചേരുന്നതിനും വ്യായാമം ഉള്‍പ്പെടെ ചെയ്യുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കളമശ്ശേരി ഗ്ലാസ് കോളനിയിലാണ് ഓപ്പണ്‍ ജിം നിര്‍മ്മിച്ചിരിക്കുന്നത്.