Short Vartha - Malayalam News

സംരംഭ മേഖലയിലെ മികവിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയെയാണ് മികച്ച വ്യവസായ കേന്ദ്രമായി തിരഞ്ഞെടുത്തത്. മികച്ച പഞ്ചായത്തായി കൊല്ലം ചവറയും, മികച്ച കോർപ്പറേഷനായി തൃശൂർ ജില്ലാ കോർപ്പറേഷനും തിരഞ്ഞെടുക്കപ്പെട്ടു. 12 ചെറുകിട സംരംഭങ്ങൾക്കും, 10 ഇടത്തരം സംരംഭങ്ങൾക്കും അവാർഡ് ലഭിച്ചു. 13 വനിതാ സംരംഭകരും അവാർഡിന് അർഹരായി.