Short Vartha - Malayalam News

ബെംഗളൂരുവിലെ ജലക്ഷാമം; IT കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍

ബെംഗളൂരുവിലെ ജലപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഐ.ടി കമ്പനികള്‍ക്ക് എല്ലാ സൗകര്യങ്ങളും വെള്ളവും വാഗ്ദാനം ചെയ്ത് കത്തെഴുതിയതായി സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വിഷയത്തില്‍ പല കമ്പനികളുമായി ചര്‍ച്ചയിലാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സിലിക്കണ്‍ വാലി മാതൃകയില്‍ വികസിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.