ഓണക്കാലത്തെ തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം – ബെംഗളൂരു പ്രത്യേക ട്രെയിൻ
ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചു. കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരു SMVT സ്റ്റേഷനിലേക്കാണ് സർവീസ്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ മറ്റ് സ്റ്റോപ്പുകൾ. ഓഗസ്റ്റ് - 20, 22, 25, 27, 29 സെപ്റ്റംബർ - 01, 03, 05, 08, 10, 12, 15, 17 എന്നീ തീയതികളിലാണ് SMVT ബെംഗളൂരു - കൊച്ചുവേളി സർവീസ്. രാത്രി 9 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം 2:15ന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളി - SMVT ബെംഗളൂരു സർവീസ് വൈകുന്നേരം അഞ്ച് മണിക്ക് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10:30ന് ബെംഗളൂരുവിലെത്തും. ഓഗസ്റ്റ് - 21, 23, 26, 28, 30, സെപ്റ്റംബർ - 02, 04, 06, 09, 11, 13, 16, 18 എന്നീ തീയതികളിലാണ് കൊച്ചുവേളിയിൽ നിന്നുള്ള സർവീസ്.
Related News
തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും
സ്മാർട്ട് സിറ്റി പദ്ധതിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനെ തുടർന്നാണ് ജലവിതരണം തടസപ്പെടുന്നത്. വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, CSM നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട് എന്നീ പ്രദേശങ്ങളിൽ രാവിലെ 10 മണിമുതൽ രാത്രി 12 വരെ ജലവിതരണം ഉണ്ടാകില്ല. അതിനാൽ ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
തിക്കും തിരക്കും; വേണാട് എക്സ്പ്രസില്‍ 2 സ്ത്രീകള്‍ കുഴഞ്ഞുവീണു
തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസില്‍ ആളുകള്‍ക്ക് ദുരിതയാത്ര. തിരക്കു കാരണം ജനറല്‍ കംപാര്‍ട്ട്മെന്റില്‍ നിന്ന രണ്ട് സ്ത്രീകള്‍ കഴഞ്ഞു വീണു. യാത്രക്കാര്‍ ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കി. ഓണാവധി കഴിഞ്ഞതിനാല്‍ വലിയ തിരക്കാണ് ട്രെയിനുകളില്‍ അനുഭവപ്പെടുന്നത്. ട്രെയിനിന്റെ സമയക്രമം മാറ്റിയതും വന്ദേഭാരതിനായി ട്രെയിന്‍ പിടിച്ചിടുന്നതും ദുരിതം ഇരട്ടിയാക്കിയെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. യാത്രാ ദുരിതം മാറാന്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും എറണാകുളം വഴി മെമു സര്‍വീസ് ആരംഭിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുളള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു
ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിന്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യയുടെയും നേപ്പാളിന്റെയും സാംസ്കാരിക പൈതൃകത്തെ അറിയാന്‍ ഈ യാത്ര സഹായിക്കുമെന്നും താമസത്തിനും യാത്രയ്ക്കുമുള്ള എല്ലാ ക്രമീകരണങ്ങളും ഇന്ത്യന്‍ റെയില്‍വേ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. അയോധ്യ, സീതാമര്‍ഹി, ജനക്പൂര്‍, കാശി വിശ്വനാഥ്, പശുപതിനാഥ് എന്നീ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് യാത്രാ പാക്കേജ്.
ഉത്സവകാല തിരക്ക്: ബെംഗളൂരു – കൊച്ചുവേളി റൂട്ടിൽ പൂജ സ്പെഷ്യൽ ട്രെയിൻ
പൂജ അവധിയെ തുടർന്നുള്ള തിരക്ക് പ്രമാണിച്ച് ബെംഗളൂരു - കൊച്ചുവേളി റൂട്ടിൽ പ്രതിവാര പൂജ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചു. ഒക്ടോബർ ഒന്ന് മുതൽ നവംബർ ആറ് വരെയാണ് സർവീസ്. കൊച്ചുവേളി - ബെംഗളൂരു സ്പെഷ്യൽ ഒക്ടോബർ ഒന്ന്, എട്ട്, 15, 22, 29, നവംബർ അഞ്ച് തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 6:05ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10:55ന് ബെംഗളൂരുവിൽ എത്തിച്ചേരും. ഒക്ടോബർ രണ്ട്, 9, 16, 23, 30 നവംബർ 6 തീയതികളിലാണ് ബെംഗളൂരുവിൽ നിന്ന് തിരികെ കൊച്ചുവേളിയിലേക്കുള്ള സർവീസ്. ഉച്ചയ്ക്ക് 12:45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 6:45ന് കൊച്ചുവേളിയിലെത്തും.
തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ വീണ്ടും ജലവിതരണം തടസപ്പെടും
സ്മാർട്ട് സിറ്റി പദ്ധതിയുടെ പ്രവർത്തനങ്ങളെ തുടർന്ന് തിരുവനന്തപുരത്ത് ചൊവ്വാഴ്ച (24-09-2024) ജലവിതരണം തടസപ്പെടും. രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാകും ജലവിതരണം തടസപ്പെടുക. വഴുതക്കാട്, കോട്ടൺഹിൽ, പാലോട്ടുകോണം, തൈക്കാട്, CSM നഗർ, ഉദാരശിരോമണി റോഡ്, ഇടപ്പഴിഞ്ഞി, ശിശുവിഹാർ ലൈൻ, കെ. അനിരുദ്ധൻ റോഡ്, മേട്ടുക്കട, ഇറക്കം റോഡ്, വലിയശാല എന്നീ പ്രദേശങ്ങളിലാകും ജലവിതരണം തടസപ്പെടുകയെന്നും ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.
ബെംഗളൂരുവിലെ മത്തിക്കരെയിലെ MS രാമയ്യ മെഡിക്കല്‍ കോളജില്‍ ഉച്ചയോടെയുണ്ടായ തീപിടിത്തത്തിലാണ് ന്യുമോണിയ ബാധിച്ച് ICUവില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചത്. പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍(36) ആണ് മരിച്ചത്. സുജയിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിയ്ക്ക് വീഴ്ച സംഭവിച്ചതായാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ രണ്ടാഴ്ചയായി സുജയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഓണത്തിന് വിറ്റത് 818.21 കോടിയുടെ മദ്യം
ഓണ സീസണില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം ആറുമുതല്‍ 17 വരെയുള്ള കണക്കുകള്‍ പ്രകാരം 818.21 കോടിയുടെ മദ്യമാണ് മലയാളികള്‍ കുടിച്ച് തീര്‍ത്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 809.25 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 9 കോടിയുടെ വര്‍ധനയാണ് മദ്യവില്‍പ്പനയില്‍ ഇത്തവണ ഉണ്ടായിരിക്കുന്നത്.
മലയാളിക്ക് ഇന്ന് പൊന്നോണം
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും പ്രതീകമായി മറ്റൊരു തിരുവോണം കൂടി വരവായി. പഞ്ഞമാസമായ കര്‍ക്കടകം കഴിഞ്ഞുളള പൊന്നിന് ചിങ്ങത്തില് അത്തം പത്തിനാണ് തിരുവോണം ആഘോഷിക്കുന്നത്. പൂക്കളവും ഓണസദ്യയും ഓണക്കോടിയുമൊക്കെയായി തിരുവോണം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് ലോകമെമ്പാടുമുളള മലയാളികള്‍. വീട്ടുകാരും കൂട്ടുകാരുമൊക്കെയായി കൂട്ടായ്മയുടെ സന്ദേശം കൂടി പങ്ക് വെച്ചാണ് ഓരോ ഓണക്കാലവും കടന്ന് പോകുന്നത്.
ഓണക്കാലത്ത് വണ്ടിയുമായി പുറത്ത് ഇറങ്ങുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി എംവിഡി
ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഈ നിര്‍ദേശങ്ങള്‍. പ്രധാന നിര്‍ദേശം ബ്ലോക്കില്‍ നിര്‍ബന്ധമായും ക്യൂ പാലിക്കണമെന്നതാണ്. പരമാവധി പബ്ലിക് ട്രാന്‍സ്പോര്‍ട് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. എതിരെ വരുന്ന വാഹനങ്ങള്‍ക്കും റോഡ് മുറിച്ചു കടക്കാന്‍ ആരെങ്കിലും ഉണ്ടെങ്കിലും അവര്‍ക്ക് വഴി നല്‍കണം. പീക്ക് ടൈമില്‍ ഷോപ്പിംഗ് പോലുള്ള കാര്യങ്ങള്‍ക്കുള്ള യാത്ര മാറ്റി വയ്ക്കുക.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മൂന്നു സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. കോട്ടയം ചിങ്ങവനം സ്വദേശികളായ ആലീസ് തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്. കോട്ടയത്തേയ്ക്കു മടങ്ങുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്നു ഇവര്‍. കണ്ണൂര്‍ ഭാഗത്തുനിന്നു വന്ന ട്രെയിന്‍ മൂന്നു പേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.