Short Vartha - Malayalam News

കൊച്ചി മെട്രോ രണ്ടാം ഘട്ടം: പൈലിങ് പ്രവർത്തനം ആരംഭിച്ചു

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ടെന്ന് മന്ത്രി പി. രാജീവ്. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള ഭാഗത്ത് പൈലിങ് ജോലികൾ ആരംഭിച്ചതോടെ നിർമാണത്തിന്റെ പ്രധാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 10 സ്‌റ്റേഷനുകളുടെയും ആകാശപാതയുടെയും നിർമാണം പൂർത്തിയാക്കാനുള്ള കരാർ സ്വന്തമാക്കിയിരിക്കുന്നത് അഫ്‌കോൺസ്‌ ഇൻഫ്രാസ്‌ട്രക്‌ചർ എന്ന കമ്പനിയാണ്. 600 ദിവസമാണ് നിർമാണം പൂർത്തിയാക്കാൻ സമയം നൽകിയിരിക്കുന്നത്.