Short Vartha - Malayalam News

തൃപ്പൂണിത്തുറ – കാക്കനാട് – കളമശേരി മെട്രോ റെയിലിന് നിർദേശം

തൃപ്പൂണിത്തുറയിൽ നിന്ന് കാക്കനാട് വഴി കളമശേരി വരെ പുതിയ മെട്രോ റെയിലിന് വിശാല കൊച്ചി കരട് മൊബിലിറ്റി പ്ലാനിൽ നിർദേശം. കൂടാതെ മെട്രോ ആലുവയിൽ നിന്ന് അങ്കമാലി വരെ ദീർഘിപ്പിക്കണം എന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. കൊച്ചി നഗരത്തിന്റെ ഇനിയുള്ള വളർച്ച ഈ മേഖല കേന്ദ്രീകരിച്ചയിരിക്കും. അതിനാൽ തൃപ്പൂണിത്തറ സീപോർട്ട് എയർപോർട്ട് റോഡ് വഴി കളമശേരിയുമായി ബന്ധിപ്പിച്ച് മെട്രോ റെയിൽ സർവീസ് അനിവാര്യമാണെന്ന് മൊബിലിറ്റി പ്ലാൻ തയ്യാറാക്കിയ അർബൻ മാസ് ട്രാൻസിറ്റ് കമ്പനിയുടെ ശുപാർശ.