Short Vartha - Malayalam News

UPSC പരീക്ഷ: ഏപ്രില്‍ 21ന് അധിക സര്‍വീസ് ഒരുക്കി കൊച്ചി മെട്രോ

UPSCയുടെ നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്റ് നേവല്‍ അക്കാദമി, കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷകള്‍ നടക്കുന്നതിനാലാണ് കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിക്കുന്നത്. ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് രാവിലെ ഏഴ് മണി മുതല്‍ കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കുമെന്ന് KMRL അറിയിച്ചു. പരീക്ഷ എഴുതുന്നവര്‍ക്ക് കൃത്യസമയം പരീക്ഷാ സെന്ററില്‍ എത്തുന്നതിന് വേണ്ടിയാണിത്.