Short Vartha - Malayalam News

ലാറ്ററല്‍ എന്‍ട്രി നിയമന നീക്കം ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍

ലാറ്ററല്‍ എന്‍ട്രി വഴി കേന്ദ്രസര്‍ക്കാരിലെ ഉന്നത പദവികളില്‍ നിയമനം നടത്താന്‍ ലക്ഷ്യമിട്ട് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം റദ്ദാക്കാന്‍ UPSCയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചത് അനുസരിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് UPSCയ്ക്ക് കത്തയച്ചത്. ലാറ്ററല്‍ എന്‍ട്രി വഴി കേന്ദ്രസര്‍ക്കാരിലെ 45 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യമാണ് നല്‍കിയിരുന്നത്. പ്രതിപക്ഷത്തിന്റെയും NDA സഖ്യകക്ഷികളായ JDU, LJP എന്നിവയുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് നടപടി. സംവരണ തത്വങ്ങള്‍ പാലിക്കാതെ 24 മന്ത്രാലയങ്ങളിലെ ഉന്നതപദവികളില്‍ അടക്കം 45 തസ്തികകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്താനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.