Short Vartha - Malayalam News

തട്ടിപ്പ് തടയാന്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരീക്ഷാസംവിധാനം പരിഷ്‌കരിക്കാനൊരുങ്ങി UPSC

സര്‍ക്കാര്‍ പരീക്ഷകളിലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും തട്ടിപ്പുകളും വിവാദമായിരിക്കുന്നതിനിടെ പരീക്ഷാ സംവിധാനം പരിഷ്‌കരിക്കുന്നതിന് നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനൊരുങ്ങി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC). പരീക്ഷാവേളയിലെ ആള്‍മാറാട്ടവും തട്ടിപ്പുകളും തടയാന്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍, ഫേഷ്യല്‍ റെക്കഗിനിഷന്‍, AI ഉപയോഗിച്ചുളള CCTV നിരീക്ഷണം, ഇ-അഡ്മിറ്റ് കാര്‍ഡുകളുടെ QR കോഡ് സ്‌കാനിംഗ് എന്നിവയുള്‍പ്പെടെ ഏര്‍പ്പെടുത്താനാണ് UPSC പദ്ധതിയിടുന്നത്.