Short Vartha - Malayalam News

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ജൂൺ 16ന് നടന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. UPSC യുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in എന്ന വെബ്സൈറ്റിലൂടെ പരീക്ഷാർത്ഥികൾക്ക് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാനാകും. സിവിൽ സർവീസ് പരീക്ഷയുടെയും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയുടെയും അന്തിമ ഫലം വന്നതിന് ശേഷമേ കട്ട് ഓഫ് മാർക്കും ഉത്തര സൂചികയും UPSC യുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയുള്ളൂ.