UPSC സിവില്‍ സര്‍വീസ് പരീക്ഷ 2024; ഇന്ന് മുതല്‍ അപേക്ഷിക്കാം

UPSCയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാര്‍ച്ച് 5 വരെ അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച് 6 മുതല്‍ 12 വരെ അപേക്ഷ തിരുത്താനുള്ള അവസരമുണ്ട്. ബിരുദമാണ് പരീക്ഷ എഴുതാനുളള യോഗ്യത. 21 വയസ് മുതല്‍ 32 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്സി എസ്ടി വിഭാഗം, അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ല.
Tags : UPSC