ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും പൂജ ഖേദ്കറെ പുറത്താക്കി കേന്ദ്രസര്‍ക്കാര്‍
പൂജ ഖേദ്കറെ യുണിയന്‍ പബ്ലിക് സര്‍വീസ് കമീഷണന്‍ അവരെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഗുരുതരമായ ആരോപണങ്ങളാണ് പൂജ ഖേദ്കര്‍ നേരിട്ടത്. ചട്ടം മറികടന്നുകൊണ്ട് സിവില്‍ സര്‍വീസസ് പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് UPSC നടപടി സ്വീകരിച്ചത്. കമീഷന്റെ പരീക്ഷകളില്‍നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി.
2022ല്‍ പരീക്ഷയെഴുതനായി വ്യാജ OBC, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ പൂജ സമര്‍പ്പിച്ചതായാണ് കണ്ടെത്തല്‍.
ലാറ്ററല്‍ എന്‍ട്രി നിയമന നീക്കം ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍
ലാറ്ററല്‍ എന്‍ട്രി വഴി കേന്ദ്രസര്‍ക്കാരിലെ ഉന്നത പദവികളില്‍ നിയമനം നടത്താന്‍ ലക്ഷ്യമിട്ട് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം റദ്ദാക്കാന്‍ UPSCയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചത് അനുസരിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് UPSCയ്ക്ക് കത്തയച്ചത്. ലാറ്ററല്‍ എന്‍ട്രി വഴി കേന്ദ്രസര്‍ക്കാരിലെ 45 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യമാണ് നല്‍കിയിരുന്നത്. പ്രതിപക്ഷത്തിന്റെയും NDA സഖ്യകക്ഷികളായ JDU, LJP എന്നിവയുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് നടപടി.Read More
UPSC പരീക്ഷ: കൊച്ചി മെട്രോ ഞായറാഴ്ച അധിക സർവീസ് ഒരുക്കും
ഓഗസ്റ്റ് 11 ഞായറാഴ്ച്ച UPSC പരീക്ഷ നടക്കുന്നതിനാൽ കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിക്കുന്നു. പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്ററിൽ എത്തുന്നതിനായി കൊച്ചി മെട്രോ ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ഞായറാഴ്ച്ച രാവിലെ 7 മണി മുതൽ സർവീസ് ആരംഭിക്കും. സാധാരണ കൊച്ചി മെട്രോ രാവിലെ 7:30 നാണ് ഞായറാഴ്ച്ചകളിൽ സർവീസ് ആരംഭിച്ചിരുന്നത്.
തട്ടിപ്പ് തടയാന്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരീക്ഷാസംവിധാനം പരിഷ്‌കരിക്കാനൊരുങ്ങി UPSC
സര്‍ക്കാര്‍ പരീക്ഷകളിലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും തട്ടിപ്പുകളും വിവാദമായിരിക്കുന്നതിനിടെ പരീക്ഷാ സംവിധാനം പരിഷ്‌കരിക്കുന്നതിന് നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനൊരുങ്ങി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC). പരീക്ഷാവേളയിലെ ആള്‍മാറാട്ടവും തട്ടിപ്പുകളും തടയാന്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍, ഫേഷ്യല്‍ റെക്കഗിനിഷന്‍, AI ഉപയോഗിച്ചുളള CCTV നിരീക്ഷണം, ഇ-അഡ്മിറ്റ് കാര്‍ഡുകളുടെ QR കോഡ് സ്‌കാനിംഗ് എന്നിവയുള്‍പ്പെടെ ഏര്‍പ്പെടുത്താനാണ് UPSC പദ്ധതിയിടുന്നത്.
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ജൂൺ 16ന് നടന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. UPSC യുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in എന്ന വെബ്സൈറ്റിലൂടെ പരീക്ഷാർത്ഥികൾക്ക് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാനാകും. സിവിൽ സർവീസ് പരീക്ഷയുടെയും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയുടെയും അന്തിമ ഫലം വന്നതിന് ശേഷമേ കട്ട് ഓഫ് മാർക്കും ഉത്തര സൂചികയും UPSC യുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയുള്ളൂ.
UPSC പരീക്ഷ: ഏപ്രില്‍ 21ന് അധിക സര്‍വീസ് ഒരുക്കി കൊച്ചി മെട്രോ
UPSCയുടെ നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്റ് നേവല്‍ അക്കാദമി, കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷകള്‍ നടക്കുന്നതിനാലാണ് കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിക്കുന്നത്. ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് രാവിലെ ഏഴ് മണി മുതല്‍ കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കുമെന്ന് KMRL അറിയിച്ചു. പരീക്ഷ എഴുതുന്നവര്‍ക്ക് കൃത്യസമയം പരീക്ഷാ സെന്ററില്‍ എത്തുന്നതിന് വേണ്ടിയാണിത്.
സിവിൽ സർവീസ് പ്രിലിംസ് പരീക്ഷ തീയതി പുനക്രമീകരിച്ചു
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2024 മെയ് 26 ന് ഷെഡ്യൂൾ ചെയ്തിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 16 ലേക്ക് മാറ്റി. ലോക്സഭാ ഇലക്ഷൻ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 2024 ഏപ്രിൽ 19 മുതൽ ജൂൺ ഒന്ന് വരെയാണ് ലോക്‌സഭാ ഇലക്ഷൻ നടക്കുന്നത്. UPSC സിവിൽ സർവീസ് മെയിൻ പരീക്ഷകൾ സെപ്റ്റംബർ 20 മുതൽ അഞ്ച് ദിവസത്തേക്കാണ് നടക്കുക.
UPSC സിവില്‍ സര്‍വീസ് പരീക്ഷ 2024; ഇന്ന് മുതല്‍ അപേക്ഷിക്കാം
UPSCയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാര്‍ച്ച് 5 വരെ അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച് 6 മുതല്‍ 12 വരെ അപേക്ഷ തിരുത്താനുള്ള അവസരമുണ്ട്. ബിരുദമാണ് പരീക്ഷ എഴുതാനുളള യോഗ്യത. 21 വയസ് മുതല്‍ 32 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്സി എസ്ടി വിഭാഗം, അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ല.