Short Vartha - Malayalam News

സിവിൽ സർവീസ് പ്രിലിംസ് പരീക്ഷ തീയതി പുനക്രമീകരിച്ചു

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2024 മെയ് 26 ന് ഷെഡ്യൂൾ ചെയ്തിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 16 ലേക്ക് മാറ്റി. ലോക്സഭാ ഇലക്ഷൻ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 2024 ഏപ്രിൽ 19 മുതൽ ജൂൺ ഒന്ന് വരെയാണ് ലോക്‌സഭാ ഇലക്ഷൻ നടക്കുന്നത്. UPSC സിവിൽ സർവീസ് മെയിൻ പരീക്ഷകൾ സെപ്റ്റംബർ 20 മുതൽ അഞ്ച് ദിവസത്തേക്കാണ് നടക്കുക.