Short Vartha - Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പ്; CA പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

നിരവധി സംസ്ഥാനങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ നടത്തുന്ന CA പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. പരീക്ഷാ ഷെഡ്യൂളിലെ മാറ്റം ഇതിനകം ചെയ്ത വിപുലമായ തയ്യാറെടുപ്പുകളെ തടസപ്പെടുത്തുമെന്നും വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. മേയ് 2 മുതല്‍ 17 വരെയാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ മേയ് 7, മേയ് 13 തീയതികളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്ന്, നാല് ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.