Short Vartha - Malayalam News

യാത്രക്കാരുടെ എണ്ണത്തിലെ വർധനവ്: സർവീസുകൾ കൂട്ടാനൊരുങ്ങി കൊച്ചി മെട്രോ

വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് കൊച്ചി മെട്രോ സർവീസുകൾ കൂട്ടാനൊരുങ്ങുന്നു. ജൂലൈ 15 തിങ്കളാഴ്ച മുതൽ അധികമായി 12 സർവീസുകൾ കൂടി ആരംഭിക്കുമെന്ന് CMRL അറിയിച്ചു. കഴിഞ്ഞ 10 ദിവസമായി കൊച്ചി മെട്രോയിൽ പ്രതിദിനം ഒരു ലക്ഷത്തിലധികം ആളുകളാണ് യാത്ര ചെയ്തത്. ഇതിനാലാണ് CMRL സർവീസുകൾ കൂട്ടാൻ തീരുമാനിച്ചത്. 2024 ജനുവരി ഒന്നുമുതൽ ജൂൺ 30 വരെ 1,64,27,568 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. സർവീസുകൾ കൂട്ടുന്നതിലൂടെ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും കഴിയുമെന്നാണ് CMRL പ്രതീക്ഷിക്കുന്നത്.