Short Vartha - Malayalam News

മെട്രോ തൃശൂരിലേക്ക് നീട്ടാന്‍ ശ്രമം നടത്തുമെന്ന് സുരേഷ് ഗോപി

കൊച്ചി മെട്രോ MD ലോക്നാഥ് ബെഹ്റയുമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇക്കാര്യം സംസാരിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ പൂരം നടത്തുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുണ്ടാക്കുമെന്നും ജനങ്ങളുടെ ആരാധനയിലും ആസ്വാദനത്തിലും വീണ മാലിന്യം ശുദ്ധീകരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. മണ്ണുത്തിയില്‍ നിന്ന് ചങ്ങരംകുളം അല്ലെങ്കില്‍ പൊന്നാനി റൂട്ടിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ക്രോസ് കട്ട് റോഡ് എന്നത് സ്വപ്നപദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.