Short Vartha - Malayalam News

UPSC പരീക്ഷ; ഞായറാഴ്ച്ച അധിക സര്‍വീസുമായി കൊച്ചി മെട്രോ

UPSC പരീക്ഷ നടക്കുന്ന സെപ്റ്റംബര്‍ ഒന്നിന് അധിക സര്‍വീസുകളൊരുക്കി കൊച്ചി മെട്രോ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് തന്നെ പരീക്ഷ സെന്ററില്‍ എത്തുന്നതുള്‍പ്പെടെയുളള യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ കൊച്ചി മെട്രോ സര്‍വീസ് ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് ആരംഭിക്കും. നിലവില്‍ രാവിലെ 7.30നാണ് ഞായറാഴ്ച്ചകളില്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നത്. സമയം ദീര്‍ഘിപ്പിച്ചതിനാല്‍ സര്‍വീസുകളുടെ എണ്ണവും വര്‍ധിക്കും. ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമാകും.