Short Vartha - Malayalam News

കൊച്ചി മെട്രോ; രണ്ടാംഘട്ട നിര്‍മാണ ജോലികള്‍ ആരംഭിച്ചു

കാക്കനാട് കുന്നുംപുറത്ത് വയഡെക്ട് സ്ഥാപിക്കാനുള്ള തൂണിന്റെ പൈലിംഗ് ജോലികളാണ് കരാറുകാരായ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി തുടങ്ങിയത്. കലൂര്‍ മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ 11.2 കിലോമീറ്ററിലാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. പിങ്ക് ലൈന്‍ എന്ന പേരില്‍ നിര്‍മിക്കുന്ന പാതയില്‍ 10 സ്റ്റേഷനുകള്‍ ഉണ്ടാകും. 18 മാസത്തിനുള്ളില്‍ രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് നിര്‍മാണോദ്ഘാടനം നിര്‍വ്വഹിച്ച് KMRL എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.