വൈപ്പിന്‍-എറണാകുളം റൂട്ടിലെ വാട്ടര്‍ മെട്രോയുടെ ചാര്‍ജാണ് 30 രൂപയായി ഉയര്‍ത്തിയത്. 20 രൂപയാണ് മുന്‍പ് ഈടാക്കിയിരുന്നത്. അതേസമയം ചാര്‍ജ് വര്‍ധനവ് പുനഃപരിശോധിക്കണമെന്ന ആവശ്യം യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിട്ടുണ്ട്. വൈപ്പിന്‍ ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ മജ്നു കോമത്ത്, ജനറല്‍ കണ്‍വീനര്‍ ജോണി വൈപ്പിന്‍ എന്നിവരും ചാര്‍ജ് വര്‍ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. 2023 ഏപ്രിലിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്.
ഒരു വര്‍ഷത്തിനിടെ 20 ലക്ഷം യാത്രക്കാരുമായി വാട്ടര്‍ മെട്രോ
ചുരുങ്ങിയ കാലയളവ് കൊണ്ടാണ് വാട്ടര്‍ മെട്രോ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഹൈകോര്‍ട്ട് ജംഗ്ഷന്‍ - ഫോര്‍ട്ട് കൊച്ചി, ഹൈകോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍, ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-ബോള്‍ഗാട്ടി വഴി സൗത്ത് ചിറ്റൂര്‍, സൗത്ത് ചിറ്റൂരില്‍ നിന്ന് ഏലൂര്‍ വഴി ചേരാനല്ലൂര്‍, വൈറ്റില - കാക്കനാട് എന്നീ റൂട്ടില്‍ 14 ബോട്ടുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. സെപ്റ്റംബറോടെ അഞ്ചു ബോട്ടുകള്‍ കൂടി നല്‍കുമെന്ന് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് അറിയിച്ചിട്ടുണ്ട്.
കൊച്ചി വാട്ടര്‍ മെട്രോ ആരംഭിച്ചിട്ട് ഒരു വര്‍ഷം
കൊച്ചി വാട്ടര്‍ മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം ആളുകളാണ്. രണ്ട് റൂട്ടുകളില്‍ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച വാട്ടര്‍ മെട്രോ ഇന്ന് അഞ്ച് റൂട്ടുകളില്‍ 14 ബോട്ടുകളുമായാണ് സര്‍വീസ് നടത്തുന്നത്. 38 ടെര്‍മിനലുകള്‍ ലക്ഷ്യമിടുന്ന മെട്രോയുടെ 10 ടെര്‍മിനലുകളുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായി. 20 രൂപ മുതല്‍ 40 രൂപ വരെയാണ് മെട്രോയിലെ യാത്രാ നിരക്ക്.
വാട്ടര്‍ മെട്രേോ ഫോര്‍ട്ട്‌കൊച്ചി-ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ സര്‍വീസിന് 40 രൂപ
ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് അര മണിക്കൂര്‍ ഇടവേള വിട്ട് എല്ലാ ദിവസവും ഫോര്‍ട്ട്‌കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നതാണ്. 2023 ല്‍ സര്‍വീസ് തുടങ്ങിയ കൊച്ചി വാട്ടര്‍ മെട്രോയുടെ പത്താമത്തെ ടെര്‍മിനലാണ് ഫോര്‍ട്ട്‌കൊച്ചിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ഇല്ലാതെ ആണ് ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് തുടങ്ങിയത്. ഫോര്‍ട്ട്‌കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആഭ്യന്തര-വിദേശ ടൂറിസ്റ്റുകള്‍ക്ക് വളരെ ആകര്‍ഷകമാകും എന്നാണ് കരുതുന്നത്.
വാട്ടര്‍ മെട്രോ ഈ മാസം 21 മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്കും
ഫോര്‍ട്ട് കൊച്ചിയിലെ വാട്ടര്‍ മെട്രോ ടെര്‍മിനലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പതിനാലാമത്തെ ബോട്ടും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ട്രയല്‍ റണ്ണും പൂര്‍ത്തിയായതോടെയാണ് ഏപ്രില്‍ 21ന് സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനമായത്. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ്. 20 മുതല്‍ 30 മിനിറ്റ് ഇടവേളകളില്‍ ഈ റൂട്ടില്‍ വാട്ടര്‍ മെട്രോ സര്‍വീസ് നടത്തും.
കൊച്ചി വാട്ടര്‍മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തത് 18 ലക്ഷത്തില്‍ അധികം ആളുകള്‍
ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍മെട്രോ കൊച്ചിയില്‍ തുടങ്ങിയിട്ട് ഏപ്രില്‍ 25 ന് ഒരു വര്‍ഷമാകും. രാജ്യത്തെ ഏക വാട്ടര്‍മെട്രോ എന്ന ടാഗ് ലൈനുമായി കൊച്ചി കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷനില്‍ ഒന്നായി വാട്ടര്‍മെട്രോയെ മാറ്റാന്‍ സാധിച്ചിട്ടുണ്ട്. കൊച്ചി വാട്ടര്‍മെട്രോ മാതൃകയില്‍ ഇന്ത്യയിലെ 40 നഗരങ്ങളില്‍ വാട്ടര്‍മെട്രോ പദ്ധതി നടപ്പാക്കാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നുണ്ട്, കേരളത്തില്‍ കൊല്ലവും വാട്ടര്‍മെട്രോയ്ക്കായി പരിഗണിക്കുന്നുണ്ട്.Read More
കൊച്ചി വാട്ടർ മെട്രോ സര്‍വീസ് അടുത്ത മാസം ഫോർട്ട് കൊച്ചിയില്‍ എത്തും
പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുക ആണ്. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തന സജ്ജമായിരുന്നു. 20 മുതൽ 40 രൂപ വരെയാണ് ഈ റൂട്ടില്‍ യാത്രാ നിരക്കുളളത്. 38 ടെർമിനലുകള്‍ നഗരത്തിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ വിഭാവനം ചെയ്യുന്നത്.
ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്നും വൈകാതെ വാട്ടര്‍ മെട്രോ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്
സര്‍വീസ് തുടങ്ങി പത്ത് മാസം പിന്നിട്ടപ്പോള്‍ പതിനേഴര ലക്ഷത്തിലധികം ആളുകളാണ് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. കളമശേരി മണ്ഡലത്തിലേക്കും വാട്ടര്‍മെട്രോ എത്തുകയാണെന്നും മന്ത്രി പറഞ്ഞു. ഏലൂര്‍, മുളവുകാട് നോര്‍ത്ത്, സൌത്ത് ചിറ്റൂര്‍, ചേരാനെല്ലൂര്‍ എന്നീ വാട്ടര്‍ മെട്രോ ടെര്‍മിനലുകള്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ഇതോടെ 9 ടെര്‍മിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളരുകയാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കൊച്ചി വാട്ടർ മെട്രോയുടെ രണ്ട് പുതിയ സർവീസുകൾക്ക് ഞായറാഴ്ച തുടക്കമാകും
ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സൗത്ത് ചിറ്റൂർ വരെ എത്തുന്നതാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ വഴി ചേരാനെല്ലൂർ ടെർമിനൽ വരെ സഞ്ചരിക്കുന്നതാണ് മറ്റൊരു റൂട്ട്. റൂട്ടുകളിലെ പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപയാണ്. പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി തുടങ്ങിയ ടെർമിനലുകളുടെ നിർമാണം നിലവില്‍ പുരോഗമിക്കുക ആണ്.
കൊച്ചി വാട്ടർ മെട്രോ സർവീസ് വ്യാപിപ്പിക്കുന്നു
മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നീ നാലു ടെർമിനലുകളിലേക്ക് കൊച്ചി വാട്ടർ മെട്രോ സർവീസ് വ്യാപിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 14ന് നിർവഹിക്കും. ഇതോടെ രണ്ട് പുതിയ റൂട്ടുകളിൽ കൂടി വാട്ടർ മെട്രോ സർവീസ് നടത്തും.