ടാറ്റ കൺസ്യൂമർ 3,500 കോടി രൂപയുടെ റൈറ്റ്സ് ഇഷ്യുകൾ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

ഏകദേശം 7,000 കോടി രൂപയ്ക്ക് ക്യാപിറ്റൽ ഫുഡ്‌സ്, ഓർഗാനിക് ഇന്ത്യ എന്നിവ ഏറ്റെടുക്കാന്‍ ടാറ്റ ഒരുങ്ങുകയാണ്. ബോർഡിന്റെ അനുമതി ലഭിച്ച ശേഷം റൈറ്റ്സ് ഇഷ്യു സംബന്ധിച്ച പ്രഖ്യാപനം ടാറ്റ നടത്തും. നിലവിലുള്ള ഓഹരി ഉടമകൾക്ക് പുതിയ ഓഹരികൾ കിഴിവോടെ വാങ്ങാനുള്ള അവസരം നൽകി അധിക മൂലധനം സ്വരൂപിക്കുന്നതിനുള്ള കമ്പനികളുടെ മാർഗമാണ് ഷെയറുകളുടെ റൈറ്റ്സ് ഇഷ്യു എന്നു പറയുന്നത്.