Short Vartha - Malayalam News

ഓഹരി വിപണികളിൽ അനിശ്ചിതത്വം സൃഷ്ടിച്ച് ഇറാൻ-ഇസ്രായേല്‍ സംഘര്‍ഷം

പശ്ചിമേഷ്യയിലെ സംഘർഷം കൈവിട്ടു പോയാൽ കൂടുതൽ രാജ്യങ്ങൾ വിഷയത്തിൽ ഇടപെടുമെന്ന സംശയത്തിൽ അന്താരാഷ്ട്ര വ്യാപകമായി ഓഹരി നിക്ഷേപകർ കരുതലിലേക്ക് നീങ്ങുന്ന പ്രവണതയാണ് കാണുന്നത്. കപ്പൽ ഗതാഗത മേഖല കൂടുതൽ ദുഷ്കരമാകുമെന്ന ആശങ്കയിൽ ക്രൂഡോയിൽ വില രണ്ടാഴ്ചയായി മുകളിലേക്ക് കുതിക്കുകയാണ്. ആഗോള മേഖലയിലെ വൻകിട നിക്ഷേപ സ്ഥാപനങ്ങള്‍ സുരക്ഷിത്വം കണക്കിലെടുത്ത് പണം സ്വർണത്തിലേക്കും ഡോളറിലേക്കും മാറ്റുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔൺസിന് 2400 ഡോളറിന് മുകളിലാണ് എത്തിയിട്ടുളളത്.