ഓഹരിവിപണിയിൽ പുതിയ റെക്കോഡ്

സെൻസെക്‌സ് 70,000 പോയിന്‍റ് കടന്ന് ഇന്ന് ചരിത്ര നേട്ടം കുറിച്ചു. വിദേശ നിക്ഷേപകരുടെ തിരിച്ച് വരവും ആഗോള തലത്തിൽ പലിശ നിരക്ക് കുറയുമെന്ന സൂചനകളാണ് വിപണി ഉയരാൻ കാരണമായത്. നിഫ്റ്റി വീണ്ടും 21,000 പോയിന്‍റ് പിന്നിട്ടു.