RBIയുടെ വിലക്കിന് പിന്നാലെ പേടിഎമ്മിന്‍റെ ഓഹരികളില്‍ 20 ശതമാനം ഇടിവ്

RBIയുടെ പുതിയ നിയന്ത്രണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന ബ്രോക്കറേജ് സ്ഥാപനങ്ങളുടെ അഭിപ്രായത്തെ തുടർന്നാണ് ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തിയത്. ജെഫ്റീസ് ഗ്രൂപ്പ് ഓഹരികള്‍ മോശം പ്രകടനത്തിലേക്ക് താഴ്ത്തുകയും ലക്ഷ്യവില ഓഹരി ഒന്നിന് 500 രൂപയായി കുറയ്ക്കുകയും ചെയ്തു. ഓഹരിയൊന്നിന് 650 രൂപയുടെ ലക്ഷ്യവില ആയിരുന്നു നിലവില്‍ കമ്പനി നല്‍കിയിരുന്നത്.