Short Vartha - Malayalam News

ഫെബ്രുവരിയിൽ മ്യൂച്വൽ ഫണ്ടുകളിൽ ലഭിച്ചത് 1.2 ലക്ഷം കോടി രൂപ

ഇതില്‍ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ചെറുകിട ഉപഭോക്താക്കളുടെ നിക്ഷേപം 26,866 കോടി രൂപയും കടപ്പത്രങ്ങളിലേക്കുള്ള നിക്ഷേപം 63,800 കോടി രൂപയുമാണ്. 23 മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമാണ് ഫെബ്രുവരിയിൽ ഉണ്ടായത്. ജനുവരിയിൽ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ 21,780 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്.