Short Vartha - Malayalam News

മാര്‍ച്ചില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത് 6139 കോടിയുടെ നിക്ഷേപം

മൂന്നാം ത്രൈമാസത്തില്‍ ഇന്ത്യ 8.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതാണ് വിദേശ നിക്ഷേപകരെ ഇന്ത്യന്‍ വിപണിയിലേക്ക്‌ ആകര്‍ഷിച്ചത്. ജൂണ്‍ മാസത്തോടെ പലിശനിരക്ക്‌ കുറയുമെന്ന സൂചന US ഫെഡ്‌ നല്‍കുന്നതും ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഫെബ്രുവരിയില്‍ 1539 കോടി രൂപയുടെ അറ്റനിക്ഷേപമാണ് നടന്നത്.