Short Vartha - Malayalam News

റെക്കോർഡ് തിരുത്തി ഓഹരി വിപണി: സെന്‍സെക്സ് 74,000 പിന്നിട്ടു

ഓഹരി വിപണി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 408.86 പോയിന്റ് നേട്ടത്തിൽ 74,085.99 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 117.75 പോയിന്റ് ഉയർന്ന് 22,474.05 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യ ഓഹരികൾ നേട്ടമുണ്ടാക്കിയതാണ് വിപണിക്ക് കരുത്തേകിയത്. IT, ഫാർമ ഓഹരികളും വിപണിയിൽ നേട്ടമുണ്ടാക്കി.