തുടർച്ചയായ ആറാം ദിവസവും കുതിച്ചുയർന്ന് ഓഹരി വിപണി

126 പോയിന്‍റ് കൂടെ വർദ്ധിച്ച് നിഫ്റ്റി 20,800 എന്ന നിലയിലെത്തി. അഞ്ച് ദിവസത്തിനിടെ 4.4 ശതമാനത്തിലേറെയാണ് നിഫ്റ്റിയിലെ നേട്ടം. നിഫ്റ്റി ബാങ്ക് സൂചിക 2% ഉയര്‍ന്ന് 47,000 എന്ന റെക്കോഡ് ഉയരം കൈവരിച്ചു. സെന്‍സെക്‌സ് 69,350 എന്ന നിലയിലെത്തി.