Short Vartha - Malayalam News

ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ്

സാറ്റലോജിക്കുമായി സഹകരിച്ചാണ് ഭൗമ നിരീക്ഷണ ഉപഗ്രഹമായ ടിസാറ്റ്-1Aയെ കമ്പനി ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് ഉപഗ്രഹത്തെ ഉറപ്പിച്ചത്. ഭൂമിയുടെ ഉയര്‍ന്ന റെസല്യൂഷനിലുള്ള ഒപ്റ്റിക്കല്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതാണ് ടിസാറ്റ്-1A. ഇന്ത്യയിലെ സ്വകാര്യ മേഖലയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണിത്.