Short Vartha - Malayalam News

ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്റെ ഓഹരികളില്‍ 21 ശതമാനം കുതിപ്പ്

നാല് ദിവസത്തിനുള്ളിലാണ് ഓഹരിയില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. രണ്ട് പുതിയ സെമികണ്ടകര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ നേട്ടം. ഇന്നത്തെ വ്യാപാരത്തില്‍ ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് 8428.40 എന്ന അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ടാറ്റ ഗ്രൂപ്പും തായ്‌വാനിലെ പവര്‍ ചിപ് മാനുഫാക്ചറിങ് കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് സെമികണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ പോകുന്നത്.