Short Vartha - Malayalam News

ജൂണ്‍ മാസത്തെ കാര്‍ വില്‍പ്പനയില്‍ ഒന്നാംസ്ഥാനം നേടി ടാറ്റ പഞ്ച്

ജൂണില്‍ രാജ്യമെമ്പാടും 18,238 ടാറ്റ പഞ്ച് കാറുകളാണ് വിറ്റത്. 16,422 യൂണിറ്റ് വില്‍പ്പനയോടെ മാരുതി സ്വിഫ്റ്റാണ് രണ്ടാം സ്ഥാനത്തുളളത്. മാരുതി സുസുകി സ്വിഫ്റ്റായിരുന്നു മെയ് മാസത്തെ വില്‍പനയില്‍ മുന്നിലുണ്ടായിരുന്നത്. 16,293 കാറുകള്‍ വിറ്റ് ക്രെറ്റയാണ് ജൂണ്‍ മാസ വില്‍പ്പനയില്‍ മൂന്നാമതുളളത്. ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ആദ്യത്തെ 10 കാറുകളില്‍ ആറും മാരുതി സുസുകിയുടെതാണ്.