ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്

ആപ്പിളിന്റെ പ്രധാന വിതരണക്കാരായ വിസ്‌ട്രോണിന്റെ 100% ഓഹരികളും ടാറ്റ ഏറ്റെടുക്കും. വിസ്‌ട്രോണിന് ബാംഗ്ലൂരിനടുത്ത് ഐഫോണുകൾ നിർമ്മിക്കുന്ന പ്ലാൻ്റ് ഉണ്ട്. വിസ്‌ട്രോൺ എന്ന തായ്‌വാൻ കമ്പനിയുടെ ഇന്ത്യൻ യൂണിറ്റ് ടാറ്റ ഏറ്റെടുക്കുന്നതോടെ ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടാറ്റ മാറും.
Tags : Tata,Apple