Short Vartha - Malayalam News

ടാറ്റ UK ബ്രിഡ്ജ് വാട്ടറിൽ ഇലക്ട്രിക് കാർ ബാറ്ററി പ്ലാന്‍റ് സ്ഥാപിക്കുന്നു

തെക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സോമർസെറ്റ് കൗണ്ടിയിൽ സ്ഥാപിക്കുന്ന 5 ബില്യൺ ഡോളറിന്‍റെ പ്ലാന്‍റ് ഇന്ത്യക്ക് പുറത്ത് ടാറ്റയുടെ ആദ്യത്തെ ഗിഗാഫാക്‌ടറിയാണ്. ബ്രിഡ്ജ് വാട്ടറിന്‍റെ ഗ്രാവിറ്റി സ്മാർട്ട് കാമ്പസിൽ 40 GWh ഫാക്ടറിയാണ് നിർമ്മിക്കുന്നതെന്ന് ടാറ്റ ഗ്രൂപ്പിന്‍റെ ബാറ്ററി ബിസിനസ് കമ്പനി അഗ്രതാസ് അറിയിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ബാറ്ററി സെൽ നിർമാണ സൈറ്റുകളിലൊന്നായ ഇവിടെ 2026 ൽ ഉൽപ്പാദനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.