നിര്‍മ്മാണ പതിപ്പ് അവതരിപ്പിച്ച് ടാറ്റ ഹാരിയര്‍ EV

ഒട്ടേറെ സവിശേഷതകളുള്ള ടാറ്റ ഹാരിയര്‍ EV ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തും. പുതിയ ബ്ലാങ്കഡ്-ഓഫ് ഗ്രില്‍, കോണീയ ക്രീസുകളുള്ള പുതുക്കിയ ഫ്രണ്ട് ബമ്പര്‍, സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ്‌സ് എന്നിവയാണ് ടാറ്റ ഹാരിയറിനെ വേറിട്ടതാക്കുന്നത്. പുതിയ പഞ്ച് ഇവിക്ക് സമാനമായി ഫ്രണ്ട്-വീല്‍ ഡ്രൈവ്, റിയര്‍-വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റങ്ങളെ പിന്തുണയ്ക്കുന്ന Acti.EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഹാരിയര്‍ EVയും.