ഓഹരി വിപണിയില്‍ കുതിപ്പ്; സെന്‍സെക്സ് 85000 കടന്നു
ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. സെന്‍സെക്സ് ആദ്യമായി 85000 കടക്കുകയും നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലെത്തുകയും ചെയ്തു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടത്തിലായിരുന്ന ഓഹരി വിപണി പിന്നീട് തിരിച്ചുകയറുകയായിരുന്നു. മെറ്റല്‍, എണ്ണ, പ്രകൃതിവാതക-ഊര്‍ജ്ജ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
ഓഹരി വിപണിയിലെ 9 മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന
ഓഹരി വിപണിയിലെ 10 പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ 2,01,552 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ ആണ് ഏറ്റവുമധികം മുന്നേറ്റം രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ മാത്രം 54,282 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. സെന്‍സെക്സ് 1707 പോയിന്റ് മുന്നേറി.
ഓഹരി വിപണിയില്‍ 8 മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്
ഓഹരി വിപണിയിലെ എട്ട് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 2,01,699.77 കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, TCS എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ടത്. റിലയന്‍സിന് മാത്രം 60,000 കോടിയുടെ നഷ്ടമാണ് നേരിട്ടത്. TCSന്റെ മൂല്യത്തില്‍ 34,136 കോടിയുടെ നഷ്ടം നേരിട്ടു. BSE സെന്‍സെക്‌സ് 1,181 പോയിന്റ് ആണ് ഇടിഞ്ഞത്.
തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് 1000 പോയിന്റ് കുതിച്ചു
നിലവില്‍ 79000ന് മുകളിലാണ് സെന്‍സെക്സില്‍ ഇന്ന് വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും ഇന്ന് സമാനമായ മുന്നേറ്റം ഉണ്ടായി. ഓട്ടോ, മെറ്റല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരികളെല്ലാം നേട്ടം ഉണ്ടാക്കി. ആഗോള വിപണി തിരിച്ചുവന്നതാണ് ഇന്ന് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ സെന്‍സെക്സ് 2000ത്തിലധികം പോയിന്റ് ഇടിഞ്ഞിരുന്നു. നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ നിന്ന് 15 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്നലെ ഉണ്ടായത്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്
വ്യാപാരം ആരംഭിച്ചയുടനെ BSE സെന്‍സെക്‌സ് 1672.88 പോയിന്റ് താഴ്ന്ന് 79,309.07 ലും NSE നിഫ്റ്റി50 414.85 പോയിന്റ് താഴ്ന്ന് 24,302.85 ലും എത്തി. യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്കു പോകുന്നുവെന്ന വാര്‍ത്തകളും മിഡില്‍ ഈസ്റ്റില്‍ ഇസ്രയേല്‍ - ഇറാന്‍ യുദ്ധമുണ്ടായേക്കുമെന്ന ഭീതിയും രാജ്യാന്തര ഓഹരി വിപണിയില്‍ സ്വാധീനമുണ്ടാക്കിയതാണ് ഇന്ത്യന്‍ ഓഹരി വിപണികളിലും തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. ഡോളറിനെതിരെ 83.86 എന്ന സര്‍വകാല താഴ്ചയിലേക്കും രൂപ വീണു.
ഓഹരി വിപണിയില്‍ കുതിപ്പ്; സെന്‍സെക്സ് 400 പോയിന്റ് പിന്നിട്ടു
വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 81,749 പോയിന്റിലേക്ക് മുന്നേറിയാണ് റെക്കോര്‍ഡിട്ടത്. നിഫ്റ്റിയും സമാനമായ മുന്നേറ്റം നടത്തി. 145 പോയിന്റ് മുന്നേറിയ നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 25,000 പോയിന്റിന് അടുത്തു വരെ എത്തി. ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. NTBC, SBI, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക, ICICI ബാങ്ക്, അള്‍ട്രാടെക് സിമന്റ് എന്നീ ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടം കൈവരിച്ചത്.
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 1200 പോയിന്റിലധികം ഇടിഞ്ഞു
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സെന്‍സെക്സ് 80,000 എന്ന സൈക്കോളജിക്കല്‍ ലെവലില്‍ താഴെ എത്തി. 435 പോയിന്റിന്റെ ഇടിവ് നേരിട്ട് 24000 പോയിന്റ് എന്ന നിലവാരത്തിലാണ് നിഫ്റ്റി. ലോങ് ടേം കാപിറ്റല്‍ ഗെയ്ന്‍സ് ടാക്സ് ഉയര്‍ത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചതാണ് തിരിച്ചടിയായത്. ഓഹരിയുടേത് അടക്കം ലോങ് ടേം കാപിറ്റല്‍ ഗെയ്ന്‍സ് ടാക്സ് 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്താനാണ് ബജറ്റില്‍ നിര്‍ദേശിച്ചത്.
ഓഹരി വിപണിയിൽ പുതിയ ചരിത്രം: സെൻസെക്സ് ആദ്യമായി 81,000ന് മുകളിൽ
സെൻസെക്‌സ് സർവകാല റെക്കോർഡിൽ. 626.91 പോയിൻ്റ് ഉയർന്ന് സെൻസെക്സ് 81,343 എന്ന റെക്കോർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. ഇതാദ്യമായാണ് സെൻസെക്സ് 81,000 പോയിൻ്റ് തൊടുന്നത്. നിഫ്റ്റി 187.85 പോയിൻ്റ് ഉയർന്ന് 24,800 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. IT ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്സ് 80,000 തൊട്ടു
ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്റ് കടന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും സമാനമായ മുന്നേറ്റം നടത്തി. 174 പോയിന്റ് (0.72%) കുതിച്ച് 24,298ലാണ് വ്യാപാരം പുരോഗമിക്കുന്നത്. HDFC ബാങ്ക്, ആക്സിസ് ബാങ്ക്, ICICI ബാങ്ക് അടക്കമുള്ള ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. അതേസമയം TCS, ടാറ്റ മോട്ടോഴ്സ്, മാരുതി സുസൂക്കി, അള്‍ട്രാ ടെക് സിമന്റ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.
റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണിയില്‍ ഇന്ന് കുതിപ്പ്
ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 339 പോയിന്റ് മുന്നേറി സെന്‍സെക്‌സ് 79,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ കടന്നിരിക്കുകയാണ്. 24,000 എന്ന ലെവലിലേക്ക് എത്തി നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ഉണ്ടായത്. റിലയന്‍സ്, HDFC ബാങ്ക്, ICICI ബാങ്ക് എന്നിവയുടെ ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്. മാരുതി, ടെക് മഹീന്ദ്ര, HCL ടെക്‌നോളജീസ്, L&T എന്നീ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.