സിംഗപ്പൂര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോംഗും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ഇരുനേതാക്കളും നാല് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. ഡിജിറ്റല്‍ സാങ്കേതികവിദ്യ, സെമികണ്ടക്ടര്‍, ആരോഗ്യം, മരുന്നുകള്‍, വിദ്യാഭ്യാസ സഹകരണം, നൈപുണ്യ വികസനം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഏകദേശം 160 ബില്യണ്‍ US ഡോളറിന്റെ നിക്ഷേപമുള്ള സിംഗപ്പൂര്‍ ഇന്ത്യയുടെ പ്രധാന സാമ്പത്തിക പങ്കാളിയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രധാനമന്ത്രി സിംഗപ്പൂരില്‍; ഉജ്ജ്വല സ്വീകരണം
സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവേശോജ്വല സ്വീകരണം നല്‍കി ഇന്ത്യന്‍ പ്രവാസികള്‍. ബ്രൂണെയില്‍ നിന്നെത്തിയ മോദിയെ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശില്‍പക് ആംബുലെയും ഇന്ത്യയിലെ സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ സൈമണ്‍ വോങ്ങും ചേര്‍ന്നാണ് സ്വീകരിച്ചത്. ഇന്ത്യാ-സിംഗപ്പൂര്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശന ലക്ഷ്യമെന്നും ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചരിത്ര സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ബ്രൂണെയിലേക്ക്
ഇരു രാജ്യങ്ങളും തമ്മിലുള്ള 40 വര്‍ഷത്തെ നയതന്ത്ര ബന്ധങ്ങള്‍ക്കിടയിലും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ബ്രൂണെയിലേക്ക് പോകുന്നത്. ബ്രൂണെ സന്ദര്‍ശനത്തിന് ശേഷം സെപ്റ്റംബര്‍ 4ന് സിംഗപ്പൂരിലേക്ക് പോകും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സിംഗപ്പൂരിലെത്തുന്നത്. വിവിധ ഇടപെടലുകളില്‍ ഇന്ത്യയുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിന് വേണ്ടിയാണ് ഇരുരാജ്യങ്ങളും സന്ദര്‍ശിക്കുന്നതെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്; ഒന്നാംസ്ഥാനം സിംഗപ്പൂരിന്
195 രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം വാഗ്ദാനം ചെയ്താണ് സിംഗപ്പൂര്‍ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നേടിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ ഏറ്റവും വിപുലവും കൃത്യവുമായ ഡാറ്റാബേസുളള ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് നടത്തിയിരിക്കുന്നത്. ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്തുളളത്. 58 രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം അനുവദിക്കുന്ന ഇന്ത്യ പട്ടികയില്‍ 82ാം സ്ഥാനത്താണുളളത്.
ഇന്ധന ചോര്‍ച്ച: സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ ബീച്ചുകള്‍ അടച്ചു
പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സെന്റോസ ദ്വീപിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന തീരത്ത് കപ്പലുകള്‍ കൂട്ടിയിടിച്ചാണ് ഇന്ധന ചോര്‍ച്ചയുണ്ടായത്. ദ്വീപിലെ ടാന്‍ജോങ്, പലവാന്‍, സിലോസോ എന്നീ ബീച്ചുകളാണ് താല്‍ക്കാലികമായി അടച്ചത്. തീരം പൂര്‍ണമായും ശുദ്ധീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നെതര്‍ലന്റസിന്റെ ഉടമസ്ഥതയിലുള്ള ഡ്രെഡ്ജറും സിംഗപ്പൂരിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലും കൂട്ടിയിടിച്ചാണ് കടലില്‍ എണ്ണച്ചോര്‍ച്ചയുണ്ടായത്.
സിങ്കപ്പൂരില്‍ വീണ്ടും രൂക്ഷമായി കോവിഡ് വ്യാപനം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂര്‍ ആരോഗ്യ മന്ത്രി ഒങ് യെ കുങ് നിര്‍ദേശിച്ചു. മെയ് അഞ്ചിനും പതിനൊന്നിനും ഇടയില്‍ കോവിഡ് ബാധിതരുടെ എണ്ണം 25,900 ആയി ഉയര്‍ന്നിട്ടുണ്ട്. അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളില്‍ വ്യാപനം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ് മെയ് 15ന് സ്ഥാനമൊഴിയും
രണ്ട് പതിറ്റാണ്ട് കാലം സിംഗപ്പൂരിന്റെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ച ലീ സിയാൻ ലൂങ് മെയ് 15ന് സ്ഥാനമൊഴിയുമെന്ന് അറിയിച്ചു. നിലവിൽ സിംഗപ്പൂരിൻ്റെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായി സേവനമനുഷ്ഠിക്കുന്ന ലോറൻസ് വോങ്ങാണ് അടുത്ത പ്രധാനമന്ത്രിയാകുക. നേതൃമാറ്റം ഏതൊരു രാജ്യത്തിനും സുപ്രധാന നിമിഷമാണെന്ന് 72 കാരനായ ലീ പറഞ്ഞു. 2004 ലാണ് പീപ്പിൾസ് ആക്ഷൻ പാർട്ടി നേതാവായ ലീ സിയാൻ ലൂങ് സിംഗപ്പൂരിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
വിദേശ പ്രൊഫഷണല്‍ ജോലിക്കാര്‍ക്കുള്ള ശമ്പള പരിധി ഉയര്‍ത്താനൊരുങ്ങി സിംഗപ്പൂര്‍
അടുത്ത വര്‍ഷം മുതല്‍ കമ്പനികള്‍ക്ക് നിയമിക്കാവുന്ന വിദേശ എക്‌സിക്യൂട്ടീവുകളുടെയും പ്രൊഫഷണല്‍ ജോലികള്‍ ചെയ്യുന്നവരുടെയും ശമ്പളത്തിന്റെ മാനദണ്ഡം ഉയര്‍ത്തുമെന്നാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പ്രൊഫണലുകള്‍ക്കുള്ള യോഗ്യതാ ശമ്പളം 5,500 സിംഗപ്പൂര്‍ ഡോളറില്‍ നിന്ന് 6,200 ആയി ഉയര്‍ത്തും. കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ 197,300 വിദേശികളായിരുന്നു പ്രൊഫഷണല്‍ മേഖലയില്‍ ജോലി ചെയ്തിരുന്നത്.
സമ്പദ്ഘടനയ്ക്ക് കരുത്തേകാനായി വിദേശ തൊഴിലാളികളെ തേടുന്നതായി സിംഗപ്പൂര്‍
രാജ്യത്തെ കുറഞ്ഞ ജനന നിരക്കിനെയും വിദഗ്ധ തൊഴിലാളികളുടെ അഭാവത്തെയും തുടര്‍ന്നാണ് വിദേശ തൊഴിലാളികളെ തേടുന്നതെന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഉപപ്രധാനമന്ത്രി ലോറന്‍സ് വോങ് പറഞ്ഞു. കൂടുതല്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിച്ച് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകണ്ടത് അനിവാര്യമാണെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രത്തില്‍ ആദ്യമായി സിംഗപ്പൂരിന്റെ ജനന നിരക്ക് 2023ല്‍ 0.97 ശതമാനം ആയി കുറഞ്ഞു.
ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങള്‍ സിംഗപ്പൂരും സൂറിച്ചും
ഈ വർഷം ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തിയത് സിംഗപ്പൂരും സൂറിച്ചും. ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റാണ് പട്ടിക തയാറാക്കിയത്. ജനീവ, ന്യൂയോർക്ക്, ഹോങ്കോംഗ് എന്നിവയാണ് തൊട്ടുപിറകെയുളളത്. സിംഗപ്പൂരിലാണ് ലോകത്തിലെ ഏറ്റവും ഉയർന്ന ഗതാഗത നിരക്കുളളത്.