Short Vartha - Malayalam News

സമ്പദ്ഘടനയ്ക്ക് കരുത്തേകാനായി വിദേശ തൊഴിലാളികളെ തേടുന്നതായി സിംഗപ്പൂര്‍

രാജ്യത്തെ കുറഞ്ഞ ജനന നിരക്കിനെയും വിദഗ്ധ തൊഴിലാളികളുടെ അഭാവത്തെയും തുടര്‍ന്നാണ് വിദേശ തൊഴിലാളികളെ തേടുന്നതെന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഉപപ്രധാനമന്ത്രി ലോറന്‍സ് വോങ് പറഞ്ഞു. കൂടുതല്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിച്ച് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രത്തില്‍ ആദ്യമായി സിംഗപ്പൂരിന്റെ ജനന നിരക്ക് 2023ല്‍ 0.97 ശതമാനം ആയി കുറഞ്ഞു.