Short Vartha - Malayalam News

വിദേശ പ്രൊഫഷണല്‍ ജോലിക്കാര്‍ക്കുള്ള ശമ്പള പരിധി ഉയര്‍ത്താനൊരുങ്ങി സിംഗപ്പൂര്‍

അടുത്ത വര്‍ഷം മുതല്‍ കമ്പനികള്‍ക്ക് നിയമിക്കാവുന്ന വിദേശ എക്‌സിക്യൂട്ടീവുകളുടെയും പ്രൊഫഷണല്‍ ജോലികള്‍ ചെയ്യുന്നവരുടെയും ശമ്പളത്തിന്റെ മാനദണ്ഡം ഉയര്‍ത്തുമെന്നാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പ്രൊഫണലുകള്‍ക്കുള്ള യോഗ്യതാ ശമ്പളം 5,500 സിംഗപ്പൂര്‍ ഡോളറില്‍ നിന്ന് 6,200 ആയി ഉയര്‍ത്തും. കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ 197,300 വിദേശികളായിരുന്നു പ്രൊഫഷണല്‍ മേഖലയില്‍ ജോലി ചെയ്തിരുന്നത്.