Short Vartha - Malayalam News

ഇന്ധന ചോര്‍ച്ച: സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ ബീച്ചുകള്‍ അടച്ചു

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സെന്റോസ ദ്വീപിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന തീരത്ത് കപ്പലുകള്‍ കൂട്ടിയിടിച്ചാണ് ഇന്ധന ചോര്‍ച്ചയുണ്ടായത്. ദ്വീപിലെ ടാന്‍ജോങ്, പലവാന്‍, സിലോസോ എന്നീ ബീച്ചുകളാണ് താല്‍ക്കാലികമായി അടച്ചത്. തീരം പൂര്‍ണമായും ശുദ്ധീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നെതര്‍ലന്റസിന്റെ ഉടമസ്ഥതയിലുള്ള ഡ്രെഡ്ജറും സിംഗപ്പൂരിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലും കൂട്ടിയിടിച്ചാണ് കടലില്‍ എണ്ണച്ചോര്‍ച്ചയുണ്ടായത്.