Short Vartha - Malayalam News

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്; ഒന്നാംസ്ഥാനം സിംഗപ്പൂരിന്

195 രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം വാഗ്ദാനം ചെയ്താണ് സിംഗപ്പൂര്‍ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നേടിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ ഏറ്റവും വിപുലവും കൃത്യവുമായ ഡാറ്റാബേസുളള ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് നടത്തിയിരിക്കുന്നത്. ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്തുളളത്. 58 രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം അനുവദിക്കുന്ന ഇന്ത്യ പട്ടികയില്‍ 82ാം സ്ഥാനത്താണുളളത്.