Short Vartha - Malayalam News

പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ല

പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍, പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ല. സൈറ്റ് ടെക്‌നിക്കല്‍ മെയിന്റനന്‍സിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാത്രി എട്ടുമണി മുതല്‍ സെപ്റ്റംബര്‍ 2 രാവിലെ ആറുമണി വരെയാണ് നിയന്ത്രണം. നേരത്തെ ബുക്ക് ചെയ്ത അപ്പോയിന്റ്മെന്റുകള്‍ വീണ്ടും റീഷെഡ്യൂള്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.