ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് ഉടമകളുള്ള സംസ്ഥാനം എന്ന നേട്ടം കേരളത്തിന്

കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഏറ്റവും പുതിയ പാസ്പോര്‍ട്ട് ഡേറ്റാ പ്രകാരം 4 കോടി ജനസംഖ്യയുള്ള കേരളത്തില്‍ 99 ലക്ഷം പാസ്പോര്‍ട്ട് ഉടമകളുണ്ട്. 13 കോടി ജനസംഖ്യയില്‍ 98 ലക്ഷം പാസ്പോര്‍ട്ട് ഉടമകളുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്. സംസ്ഥാനത്ത് അനുവദിച്ച 99 ലക്ഷം പാസ്പോര്‍ട്ടുകളില്‍ 42 ലക്ഷവും സ്ത്രീകളുടേതാണ്.
Tags : Passport