പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ല
പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍, പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ല. സൈറ്റ് ടെക്‌നിക്കല്‍ മെയിന്റനന്‍സിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാത്രി എട്ടുമണി മുതല്‍ സെപ്റ്റംബര്‍ 2 രാവിലെ ആറുമണി വരെയാണ് നിയന്ത്രണം. നേരത്തെ ബുക്ക് ചെയ്ത അപ്പോയിന്റ്മെന്റുകള്‍ വീണ്ടും റീഷെഡ്യൂള്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്; ഒന്നാംസ്ഥാനം സിംഗപ്പൂരിന്
195 രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം വാഗ്ദാനം ചെയ്താണ് സിംഗപ്പൂര്‍ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നേടിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ ഏറ്റവും വിപുലവും കൃത്യവുമായ ഡാറ്റാബേസുളള ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് നടത്തിയിരിക്കുന്നത്. ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്തുളളത്. 58 രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം അനുവദിക്കുന്ന ഇന്ത്യ പട്ടികയില്‍ 82ാം സ്ഥാനത്താണുളളത്.
ഗുജറാത്തില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്
2022ല്‍ ഗുജറാത്തില്‍ നിന്നുളള 241 പേര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഒഴിവാക്കിയപ്പോള്‍ 2023ല്‍ അത് 485 ആയി വര്‍ധിച്ചു. 2024 മെയ് വരെ മാത്രം 244 പേര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഒഴിവാക്കി. USA, UK, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ സ്ഥിരതാമസമാക്കിയ, ശരാശരി 30-45 വയസ് വരെ പ്രായമുളള ഗുജറാത്തികളാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നത്. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ നിലവില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് ഗുജറാത്ത്. ഡല്‍ഹിയും പഞ്ചാബുമാണ് ആദ്യ സ്ഥാനങ്ങളിലുളളത്.
ഏകദേശം 1.37 കോടി പാസ്‌പോർട്ടുകൾ ഇന്ത്യയില്‍ 2023 ല്‍ വിതരണം ചെയ്തു
കേരളം (15.47 ലക്ഷം), മഹാരാഷ്ട്ര (15.10 ലക്ഷം), ഉത്തർപ്രദേശ് (13.68 ലക്ഷം) സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പാസ്‌പോർട്ടുകൾ വിതരണം ചെയ്തത്. എളുപ്പത്തില്‍ പാസ്‌പോർട്ട് ലഭിക്കുന്ന നടപടിക്രമങ്ങളാണ് പാസ്‌പോർട്ട് വിതരണം വർദ്ധിക്കാന്‍ കാരണം. കൂടുതല്‍ ആളുകള്‍ തൊഴിലവസരങ്ങൾക്കും വിദ്യാർത്ഥികൾ ഉപരിപഠനത്തിനും വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവണത കേരളത്തിൽ പാസ്‌പോർട്ട് എടുക്കുന്നവരുടെ എണ്ണം കൂട്ടുന്നു.
ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടില്‍ വിവാഹ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ
പാസ്‌പോര്‍ട്ടില്‍ വിവാഹ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേക കോളം കൊണ്ടു വരാനാണ് ദേശീയ നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിവാഹതിരാണോ എന്നത് പാസ്‌പോര്‍ട്ടില്‍ നിര്‍ബന്ധമായി വ്യക്തമാക്കാനും പങ്കാളിയുടെ പാസ്‌പോര്‍ട്ടുമായി ലിങ്ക് ചെയ്യാനും കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ട്. വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പറയുന്നുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് ഉടമകളുള്ള സംസ്ഥാനം എന്ന നേട്ടം കേരളത്തിന്
കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഏറ്റവും പുതിയ പാസ്പോര്‍ട്ട് ഡേറ്റാ പ്രകാരം 4 കോടി ജനസംഖ്യയുള്ള കേരളത്തില്‍ 99 ലക്ഷം പാസ്പോര്‍ട്ട് ഉടമകളുണ്ട്. 13 കോടി ജനസംഖ്യയില്‍ 98 ലക്ഷം പാസ്പോര്‍ട്ട് ഉടമകളുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്. സംസ്ഥാനത്ത് അനുവദിച്ച 99 ലക്ഷം പാസ്പോര്‍ട്ടുകളില്‍ 42 ലക്ഷവും സ്ത്രീകളുടേതാണ്.
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ഫ്രാന്‍സിന്‍റേത്
ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളും ഒന്നാം സ്ഥാനത്തുണ്ട്. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്‍റെ (IATA) ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 194 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാധ്യമാണ്.Read More