Short Vartha - Malayalam News

ഏകദേശം 1.37 കോടി പാസ്‌പോർട്ടുകൾ ഇന്ത്യയില്‍ 2023 ല്‍ വിതരണം ചെയ്തു

കേരളം (15.47 ലക്ഷം), മഹാരാഷ്ട്ര (15.10 ലക്ഷം), ഉത്തർപ്രദേശ് (13.68 ലക്ഷം) സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പാസ്‌പോർട്ടുകൾ വിതരണം ചെയ്തത്. എളുപ്പത്തില്‍ പാസ്‌പോർട്ട് ലഭിക്കുന്ന നടപടിക്രമങ്ങളാണ് പാസ്‌പോർട്ട് വിതരണം വർദ്ധിക്കാന്‍ കാരണം. കൂടുതല്‍ ആളുകള്‍ തൊഴിലവസരങ്ങൾക്കും വിദ്യാർത്ഥികൾ ഉപരിപഠനത്തിനും വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവണത കേരളത്തിൽ പാസ്‌പോർട്ട് എടുക്കുന്നവരുടെ എണ്ണം കൂട്ടുന്നു.