ഏകദിന ലോകകപ്പ്: ഓസ്‌ട്രേലിയ സമ്മാനത്തുകയായി നേടിയത് 4 മില്യൺ ഡോളർ
ഏകദിന ലോകകപ്പില്‍ വിജയികളായ ഓസ്‌ട്രേലിയ സമ്മാനത്തുകയായി നേടിയത് 4 മില്യൺ ഡോളർ. റണ്ണേഴ്‌സ് അപ്പായ ഇന്ത്യക്ക് ലഭിച്ചത് 2 മില്യൺ യുഎസ് ഡോളറാണ്. സെമിഫൈനലുകൾ കളിച്ച ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലന്‍ഡിനും സമ്മാനത്തുകയായി 800,000 യുഎസ് ഡോളർ നല്‍കി.
ഇന്ത്യയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ജേതാക്കളായി
ഇന്ത്യയുര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 43 ഓവറില്‍ മറികടന്നു. ഓസ്ട്രേലിയയുടെ 6-ാം ഏകദിന ലോകകിരീടമാണിത്.
ഏകദിനലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്ക് 241 റണ്‍സ് വിജയ ലക്ഷ്യം
ഇന്ത്യ 240 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയ്ക്കായി കോഹ്ലിയും, രാഹുലും അര്‍ധസെഞ്ചുറി നേടി.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് രോഹിത് ശര്‍മയ്ക്ക്
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്വന്തമാക്കി. 2019 ലോകകപ്പില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ നേടിയ 578 റണ്‍സ് മറികടന്ന് 597 റണ്‍സ് നേടിയാണ് രോഹിത് റെക്കോര്‍ഡിനര്‍ഹനായത്.
ഏകദിന ലോകകപ്പ് ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ ഇന്ന്
മൂന്നാം ഏകദിനലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്കെതിരെയിറങ്ങുന്നത്.
ലോകകപ്പിന്‍റെ ഫൈനൽ കാണാന്‍ നരേന്ദ്ര മോദിയും ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രിയും എത്തുന്നു
ലോകകപ്പ് ക്രിക്കറ്റിന്‍റെ ഫൈനൽ മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൽസും എത്തുന്നു. മത്സരത്തിനുമുൻപ് ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസവും സ്റ്റേഡിയത്തില്‍ നടക്കും.
ഏകദിനലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍
രണ്ടാം സെമിയില്‍ സൗത്ത് ആഫ്രിക്കയെ 3 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ തങ്ങളുടെ എട്ടാം ലോകകപ്പ് ഫൈനല്‍ പ്രവേശനം നേടിയത്.
ഇന്ത്യ ഇതിന് മുമ്പ് ലോകകപ്പ് ഫൈനലിലെത്തുന്നത് 1983, 2003, 2011 വർഷങ്ങളില്‍
1983, 2003, 2011 വർഷങ്ങളിലാണ് ഇന്ത്യ ഇതിന് മുമ്പ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെത്തുന്നത്. 1983 ൽ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ ആദ്യമായി ലോകകപ്പ് നേടി. പിന്നീട് 2011 ൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ വീണ്ടും ലോകകപ്പ് നേടി.
ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയ്ക്ക് 70 റൺസിൻ്റെ ജയം
ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 70 റൺസിൻ്റെ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ന്യൂസിലാൻഡിനെതിരെ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് നേടി. ന്യൂസിലൻഡിന് 327 റൺസിന് മുഴുവൻ വിക്കറ്റും നഷ്ടമായി.
ലോകകപ്പിൽ നിർണായക മത്സരത്തിൽ ന്യൂസീലന്‍ഡിന് ജയം
ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ നിർണായക മത്സരത്തിൽ ന്യൂസീലന്‍ഡിന് ജയം. ശ്രീലങ്കയെ മികച്ച റൺ റേറ്റോടെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ ന്യൂസീലന്‍ഡ് പോയിന്‍റ് ടേബിളില്‍ നാലാം സ്ഥാനം നിലനിര്‍ത്തി സെമിഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി.