ആവേശം നീണ്ടുനിന്ന ലൂസേഴ്‌സ് ഫൈനലില്‍ നിശ്ചിതസമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. കാനഡക്കായി ജോനാഥന്‍ ഡേവിഡും ഉറുഗ്വായിക്കായി വാല്‍വെര്‍ഡെയും ആദ്യ കിക്ക് ഗോളാക്കി. കാനഡയുടെ മുന്നേറ്റത്തോടെയാണ് കളിയുടെ ആദ്യ പകുതി തുടങ്ങിയത്. കാനഡക്കായി മൂന്നാം കിക്കെടുത്ത കോനയുടെ ദുര്‍ബലമായൊരു ഷോട്ട് ഉറുഗ്വായ് ഗോളി തടഞ്ഞിടുകയായിരുന്നു.
കോപ്പ അമേരിക്ക; കാനഡ സെമിയില്‍
ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ വെനസ്വേലയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് കാനഡ സെമിയില്‍ പ്രവേശിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. വെനസ്വേലന്‍ താരങ്ങളുടെ രണ്ട് കിക്കുകള്‍ തടഞ്ഞ കാനഡ ഗോള്‍കീപ്പര്‍ മാക്സിം ക്രെപാവുവാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യമായി കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെത്തിയ കാനഡ് ആദ്യ ശ്രമത്തില്‍ തന്നെ സെമിയിലെത്തി. സെമിയില്‍ അര്‍ജന്റീനയാണ് കാനഡയുടെ എതിരാളികള്‍.
മോദിയുടെ കോലം കത്തിച്ചു; കാനഡയോട് പ്രതിഷേധം അറിയിച്ച് ഇന്ത്യ
വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് ഖാലിസ്ഥാനി തീവ്രവാദികള്‍ സഭ ചേരുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും ചെയ്തതില്‍ ഇന്ത്യ കാനഡയോട് ശക്തമായ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് കൊളംബിയയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ സ്മരണയ്ക്കായി കനേഡിയന്‍ പാര്‍ലമെന്റ് മൗനോപചാരം അര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
നിജ്ജാറിന്റെ കൊലപാതകം: ഒരു ഇന്ത്യന്‍ പൗരനെ കൂടി അറസ്റ്റ് ചെയ്ത് കാനഡ
വര്‍ഷങ്ങളായി കാനഡയില്‍ താമസിക്കുന്ന അമര്‍ദീപ് സിങാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കനേഡിയന്‍ പോലീസ് പറയുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം നാലായി. നേരത്തെ കരന്‍പ്രീത് സിങ്, കമല്‍പ്രീത് സിങ്, കരന്‍ ബ്രാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
കുറ്റവാളികൾക്ക് വിസ നൽകുന്നു: കാനഡയെ വിമർശിച്ച് എസ്. ജയശങ്കർ
ഇന്ത്യൻ ഗവൺമെൻ്റിൻ്റെ മുന്നറിയിപ്പ് അവഗണിച്ച് ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കാനഡയിലെ ഗവൺമെൻ്റ് രാഷ്ട്രീയ ആവശ്യങ്ങൾക്കായി കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള ഇന്ത്യയിൽ നിന്നുള്ളവരെ സ്വാഗതം ചെയ്യുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ പേരിൽ തീവ്രവാദത്തിന്റെയും വിഘടനവാദത്തിന്റെയും അക്രമത്തിൻ്റെയും വക്താക്കൾക്ക് ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഇടം നൽകുകയാണെന്ന് ജയശങ്കർ വിമർശിച്ചു. 'വൈ ഭാരത് മാറ്റേഴ്‌സ് ' എന്ന തന്റെ പുസ്തകത്തെക്കുറിച്ചുള്ള സംവാദത്തിലാണ് ജയശങ്കറിന്റെ പരാമർശം.
നിജ്ജറിന്റെ കൊലപാതകത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ കാനഡയില്‍ അറസ്റ്റില്‍
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ കരണ്‍പ്രീത് സിങ് (28), കമല്‍പ്രീത് സിങ് (22), കരണ്‍ ബ്രാര്‍ (22) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. കനേഡിയന്‍ പ്രവിശ്യയായ സുറേയിലെ ഗുരുദ്വാരയ്ക്ക് പുറത്തുവെച്ചാണ് നിജ്ജര്‍ ആക്രമിക്കപ്പെട്ടത്. കാനഡ കേന്ദ്രമാക്കി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തിയിരുന്ന നിജ്ജര്‍ ആണ് ഖലിന്‍ ടൈഗര്‍ ഫോഴ്സ് എന്ന ഖലിസ്ഥാന്‍ സംഘടന നയിച്ചിരുന്നത്. നിജ്ജറിനെ പിടികൂടുന്നവര്‍ക്ക് ഇന്ത്യ 10 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.
ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം: ഇന്ത്യ കാനഡയെ പ്രതിഷേധം അറിയിച്ചു
ടൊറൻ്റോയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും മറ്റ് രാഷ്ട്രീയ നേതാക്കളും ഖാലിസ്ഥാൻ അനുകൂല പരിപാടിയിൽ പങ്കെടുത്തതിലും ചടങ്ങിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങിയതിലും ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും കാനഡയിൽ വീണ്ടും രാഷ്ട്രീയ ഇടം നൽകുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസംഗത്തിനിടെ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജനക്കൂട്ടം
ടൊറന്റോയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സിഖ് സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് ജനക്കൂട്ടം ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്. രാജ്യത്തെ സിഖ് സമുദായത്തിന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാര്‍ എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണ്. വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ സിഖ് സമൂഹത്തെ സംരക്ഷിക്കുമെന്നും ഗുരുദ്വാരകള്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിറ്റി സെന്ററുകളിലും ആരാധനാലയങ്ങളിലും കൂടുതല്‍ സുരക്ഷ നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു
ഹരിയാനയിലെ സോനിപത്ത് സ്വദേശിയായ ചിരാഗ് ആന്റില്‍ (24) ആണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 12ന് കാനഡയിലെ വാന്‍കൂവറില്‍ കാറിനുള്ളില്‍ വെച്ചാണ് അജ്ഞാതരായ അക്രമികള്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ചത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. 2022ലാണ് ചിരാഗ് MBA പഠനത്തിനായി കാനഡയിലേക്ക് പോയത്.
കാനഡയിലെ വെടിവെയ്പ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു
തെക്കന്‍ എഡ്മണ്ടനിലാണ് വെടിവെയ്പ്പുണ്ടായത്. ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്ന ബുട്ടാ സിങ്ങാണ് കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്നും തൊഴിലാളിയുടെ വേഷം ധരിച്ചെത്തിയ ആളെ ഇടിച്ചിട്ടതിന് ശേഷം കാര്‍ നിര്‍ത്താതെ പോയതോടെയാണ് വെടിവെയ്പ്പുണ്ടായത്. കാര്‍ നിര്‍ത്താതെ പോയതോടെ അപകടത്തില്‍പ്പെട്ടയാള്‍ ഒളിപ്പിച്ചുവെച്ച തോക്ക് പുറത്തെടുക്കുകയും വാഹനമോടിച്ചയാളെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.