Short Vartha - Malayalam News

കാനഡയിലെ വെടിവെയ്പ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു

തെക്കന്‍ എഡ്മണ്ടനിലാണ് വെടിവെയ്പ്പുണ്ടായത്. ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്ന ബുട്ടാ സിങ്ങാണ് കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്നും തൊഴിലാളിയുടെ വേഷം ധരിച്ചെത്തിയ ആളെ ഇടിച്ചിട്ടതിന് ശേഷം കാര്‍ നിര്‍ത്താതെ പോയതോടെയാണ് വെടിവെയ്പ്പുണ്ടായത്. കാര്‍ നിര്‍ത്താതെ പോയതോടെ അപകടത്തില്‍പ്പെട്ടയാള്‍ ഒളിപ്പിച്ചുവെച്ച തോക്ക് പുറത്തെടുക്കുകയും വാഹനമോടിച്ചയാളെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.