Short Vartha - Malayalam News

മൂവാറ്റുപുഴയില്‍ വീട്ടിനുള്ളില്‍ തര്‍ക്കം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അര്‍ധരാത്രിയോടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. മൂവാറ്റുപുഴ കടാതി മംഗലത്ത് വീട്ടില്‍ നവീനും ബന്ധുവായ കിഷോറും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കിഷോര്‍ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവെയ്ക്കുകയായിരുന്നു. നവീന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ത്തതെന്ന് മൂവാറ്റുപുഴ പോലീസ് അറിയിച്ചു. സഹോദരിമാരുടെ മക്കളായ ഇരുവരും തമ്മില്‍ പല കാര്യങ്ങളിലും തര്‍ക്കം ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.