Short Vartha - Malayalam News

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; പ്രതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിനെതിരെ കുടുംബം. കേസിലെ പ്രതിയും പഞ്ചാബ് സ്വദേശിയുമായ അനൂജ് തപാനെ ജയിലില്‍ വെച്ച് കൊലപ്പെടുത്തിയെന്നാണ് സഹോദരന്‍ അഭിഷേക് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അനുജ് ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. ഏപ്രില്‍ 14ന് സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിവെയ്പ്പ് നടത്തിയവര്‍ക്ക് തോക്ക് നല്‍കിയത് അനൂജ് തപാനാണ്.