Short Vartha - Malayalam News

ബിഹാറില്‍ JDU നേതാവ് വെടിയേറ്റ് മരിച്ചു

JDU ന്റെ യുവ നേതാവ് സൗരവ് കുമാറിനെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സൗരഭ് കുമാറിന് നേരെ ബൈക്കിലെത്തിയ നാലംഗ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്കും കഴുത്തിനും വെടിയേറ്റ സൗരഭ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.