Short Vartha - Malayalam News

USൽ കുട്ടികളുടെ വാട്ടർ പാർക്കിൽ വെടിവെയ്പ്പ്: നിരവധി പേർക്ക് പരിക്ക്

USലെ മിഷിഗണിലെ കുട്ടികളുടെ വാട്ടർ പാർക്കിൽ തോക്കുധാരി നടത്തിയ വെടിവെയ്പിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച US സമയം വൈകിട്ട് അഞ്ച് മണിയോടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. സമീപത്തെ വീടിനുള്ളിൽ ഒളിച്ചിരിക്കുന്ന അക്രമിയെ പോലീസ് വളഞ്ഞതായി ഓക്‌ലാൻഡ് കൗണ്ടി ഷെരീഫ് മൈക്കൽ ബൗചാർഡ് പറഞ്ഞു. വെടിവെയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല.